Site icon Janayugom Online

99 കുട്ടികളുടെ മരണം: ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകള്‍ക്കും നിരോധനം

ഇന്തോനേഷ്യയില്‍ കഫ് സിറപ്പുകളും ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വൃക്ക തകരാറുമൂലം രാജ്യത്ത് കുട്ടികളുടെ മരണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് നടപടി. കഫ് സിറപ്പുകളുടെ ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്തെ കുട്ടികള്‍ക്ക് ഗുരുതര വൃക്കരോഗങ്ങള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം രാജ്യത്ത് 99 കുട്ടികള്‍ മരണമടഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് നിരോധനം പ്രഖ്യാപിച്ചത്. ബുധനാഴ്ചയായിരുന്നു പ്രഖ്യാപനം.

‘ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ, 20 പ്രവിശ്യകളില്‍ നിന്ന് 206 കേസുകളില്‍ 99 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനാല്‍, മുന്‍കരുതലെന്ന നിലയില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ നിര്‍ദേശിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്,’ ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് സഹ്രില്‍ മന്‍സൂര്‍ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Indone­sia bans all syrup med­i­cines after death of 99 children
You may also like this video

Exit mobile version