ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്പെയിന്റെ ക്ലാര അസുര്‍മെന്‍ഡിയെ തകര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍. 47 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു വിജയിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ചുവന്ന സിന്ധു രണ്ട് സെറ്റുകള്‍ നേടിക്കൊണ്ട് മത്സരം സ്വന്തമാക്കി. സ്‌കോര്‍: 17–21, 21–7, 21–12. ക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ നെസ്ലിഹന്‍ യിജിറ്റാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ലോക ഏഴാം നമ്പര്‍ താരമായ ജൊനാതന്‍ ക്രിസ്റ്റിയെ മറികടന്നാണ് ശ്രീകാന്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ സെറ്റ് നഷ്ടമായ ശ്രീകാന്ത് പിന്നീടുള്ള രണ്ട് സെറ്റുകളിലും ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയാണ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 13–21, 21–18, 21–15.
ENGLISH SUMMARY:Indonesia Masters; Sindhu and Srikanth in the quarterfinals
You may also like this video