Site iconSite icon Janayugom Online

ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം

indrani Mukhaerjiindrani Mukhaerji

ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ജാമ്യം ലഭിച്ചത്. വിചാരണ ഉടൻ അവസാനിക്കില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്.
സിബിഐ കോടതി ഒന്നിലധികം തവണ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഫെബ്രുവരിയിലാണ് ഇന്ദ്രാണി മുഖർജി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇന്ദ്രാണി മുഖർജി സ്വാധീനമുള്ള വ്യക്തിയായതിനാൽ പ്രോസിക്യൂഷൻ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ  പ്രേരിപ്പിക്കുകയോ ചെയ്യുമെന്ന ആശങ്കയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ കോടതി ജാമ്യം നിഷേധിച്ചത്.

2021 നവംബറിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുംബൈയിൽ നിന്ന് അധികം ദൂരെയല്ലാത്ത റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞു എന്നതാണ് ഇന്ദ്രാണി മുഖർജിയക്കെതിരെയുള്ള കേസ്. ഈ വധത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്നാരോപിച്ച് ഇന്ദ്രാണിയുടെ ഭർത്താവും, സ്റ്റാർ ഇന്ത്യ മേധാവിയുമായിരുന്ന പീറ്റർ മുഖർജിയയും പിന്നീട് അറസ്റ്റിലാവുകയും റിമാൻഡിൽ അയക്കപെടുകയുമൊക്കെ ഉണ്ടായിരുന്നു. വിചാരണത്തടവിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ദ്രാണിയും ഭർത്താവും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Indrani Mukher­jee grant­ed bail in Sheena Bora mur­der case

You may like this video also

Exit mobile version