Site iconSite icon Janayugom Online

ഷീന ബോറകേസിൽ തന്റെ മൊഴി വ്യാജമായി കെട്ടിച്ചമച്ചതെന്ന് ഇന്ദ്രാണിയുടെ മകൾ വിധി മുഖർജി, വെളിപ്പെടുത്തൽ വിചാരണയ്ക്കിടെ

ഷീന ബോറ കൊലപാതക കേസിൽ തന്റെ മൊഴി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഇന്ദ്രാണി മുഖർജിയുടെ മകൾ വിധി മുഖ‍ർജി. ഇന്ദ്രാണിയും ഭർത്താവ് സ‌‍ഞ്ജീവ് ഖന്നയുടേയും മകളാണ് ദൃക്സാക്ഷി വിചാരണയ്ക്കിടെ കോടതിയിൽ നിർണായക മൊഴി നൽകിയത്. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞുവെന്നാണ് കേസിലെ ദൃക്സാക്ഷിയായ വിധി മുഖ‍ർജി ചൊവ്വാഴ്ച പ്രത്യേക സിബിഐ കോടതിയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.

കേസിൽ കോടതിയിൽ സമ‍ർപ്പിച്ച തന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും തന്റെ മാതാപിതാക്കളെയും കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്നുമാണ് വിധി മുഖർജി മൊഴി നൽകിയിട്ടുള്ളത്. സഞ്ജീവ് ഖന്ന, ഇന്ദ്രാണി, പീറ്റർ മുഖർജി എന്നിവരുടെ വിചാരണ പുരോഗമിക്കുകയാണ്. 2015ൽ കൊലപാതകം പുറത്ത് വന്ന സമയത്ത് വിധിയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇമെയിലുകളും ബാങ്ക് കടലാസുകളും രേഖകളും അടക്കം തന്നോട് ഒപ്പിട്ട് നൽകാൻ സിബിഐ ഓഫീസർ നിർദ്ദേശിക്കുകയായിരുന്നു.

ഈ രേഖകൾ കെട്ടിച്ചമച്ചതും വ്യാജമാണെന്നുമാണ് വിധി ആരോപിക്കുന്നത്. കേസിൽ മൊഴി എടുക്കാൻ പൊലീസുകാ‍ർ എത്തിയപ്പോഴെല്ലാം തന്നെ മുഖർജി കുടുംബത്തിലുള്ളവരായിരുന്നു തനിക്ക് ഒപ്പമുണ്ടായിരുന്നത്. ഉദ്യോഗസ്ഥ‍ർ എഴുതിയെടുത്ത വിവരങ്ങൾ ബന്ധുക്കൾ പലയിടങ്ങളിൽ ശേഖരിച്ച വിവരങ്ങളായിരുന്നു. ഇന്ദ്രാണിയുടെ ആദ്യവിവാഹത്തിലെ മകളുമായി രണ്ടാം ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൻ അടുത്തതോടെ ഇന്ദ്രാണിയുടെ ആദ്യ ഭർത്താവായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും ചേർന്ന് ഗൂഡാലോചന നടത്തി ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Exit mobile version