ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്ന് നടന്‍ ഇന്ദ്രന്‍സ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് മേഖലകളില്‍ ആയാലും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യമാണ്. എല്ലാകാലത്തും ഇങ്ങനെയൊക്കെത്തന്നെ ആണെന്നും ഇടയ്ക്ക് എരിവും പുളിയും വേണ്ടെയെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി രംഗത്തെത്തിയല്ലോ എന്ന ചോദ്യത്തിന് മലയാളി നടിമാരെ പോലും തനിക്ക് അറിയില്ലെന്നും പിന്നെയല്ലേ ബംഗാളി നടിയെന്നും അദ്ദേഹം മറുപടി പറഞ്ഞു.