Site iconSite icon Janayugom Online

വ്യവസായ മഹാസംഗമം 21ന് കൊച്ചിയില്‍

entrepreneurentrepreneur

സംരംഭക സംഗമത്തിന് അറബിക്കടലിന്‍റെ റാണി ഒരുങ്ങുന്നു.സംസ്ഥാന വ്യവസായ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കലൂര്‍ അന്താരാഷ്ട് സ്റ്റേഡിയം ഗ്രൗണ്ടിലാണ് 21ന് മഹാസംഗമം നടക്കുന്നത്, സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭങ്ങളാരംഭിച്ചവരിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവരാണ്‌ പങ്കെടുക്കുന്നത്.മഹാസംഗമത്തിൽ 10,000 സംരംഭകർ ഒത്തുചേരും.

ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഇതുവരെ 1,22,560 സംരംഭങ്ങളും 7495.52 കോടിയുടെ നിക്ഷേപവും 2,64,319 തൊഴിലും ഉണ്ടായി. 39,282 സ്‌ത്രീ സംരംഭകരും ഒമ്പത്‌ ട്രാൻസ്‌ജെൻഡർ സംരംഭകരും ഇതിൽ ഉൾപ്പെടും. ഇത്രയും സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന സ്‌ത്രീകളുടെ എണ്ണം തുടങ്ങി പല മാനങ്ങൾകൊണ്ട് രാജ്യത്തുതന്നെ പുതുചരിത്രമാണ് കേരളത്തിന്റെ സംരംഭക വർഷം പദ്ധതി.

സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ കഴിയും .കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായസൗഹൃദ സംസ്ഥാനമാക്കാനാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: Indus­try Maha Sangam on 21st in Kochi

You may also like this video:

Exit mobile version