Site iconSite icon Janayugom Online

എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല; രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ കെ രമ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് യോഗ്യതയില്ല. രാജിവെച്ചില്ലെങ്കിൽ കോണ്‍ഗ്രസ് പാര്‍ട്ടി അയാളെ പുറത്താക്കണമെന്നും കെ കെ രമ വ്യക്തമാക്കി. സൈബര്‍ അറ്റാക്കിനെ പേടിച്ച് ആരും പരാതി നല്‍കാതിരിക്കരുത്. പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം പരാതി നല്‍കണം. പരാതി ഉയര്‍ന്നിട്ടും രാഹുല്‍ പാലക്കാട് സജീവമായി ഇറങ്ങിയത് ശരിയായില്ല. രാഹുലിനെ എന്തുകൊണ്ട് കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നിൽ പൊലീസിന്റെ അലംഭാവമാണെന്നും കെ കെ രമ വ്യക്തമാക്കി. 

Exit mobile version