താമരശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടിവാരം പൊട്ടിഗെ ആഷിക് — ഷഹല ഷെറിന്‍ ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൈതപ്പൊയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
താമരശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

