Site iconSite icon Janayugom Online

അ‍ഞ്ജാത ശ്വാസകോശ രോഗം: ഉത്തരകൊറിയയില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍

northkoreanorthkorea

ഉത്തരകൊറിയന്‍ തലസ്ഥാനമായ പോംങ്ങ്യാങ്ങില്‍ ശ്വാസകോശ സംബന്ധമായ അസുഖം പടരുന്ന സാഹചര്യത്തില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരത്തിലെ താമസക്കാര്‍ വീടുകളില്‍ തന്നെ തുടരണമെന്നും ഒരോ ദിവസവും ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയമാകാനും സര്‍ക്കാര്‍ നിര്‍ദേശിച്ചതായി സിയോള്‍ ആസ്ഥാനമായുള്ള എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അസുഖത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ പുറത്തിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഉത്തരകൊറിയയുടെ മറ്റ് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമല്ല. അതേസമയം ലോക്ഡൗണ്‍ സംബന്ധിച്ച വാര്‍ത്തകളൊന്നും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

രാജ്യത്തെ കോവിഡ് കണക്കുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യം കോവിഡ് മുക്തമായതായി ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്രത്യക്ഷത്തില്‍ വ്യാപകമായ പരിശോധന നടത്താനും വിസമ്മതിച്ച സര്‍ക്കാര്‍, കോവിഡാണെന്ന് പേരെടുത്തു പരാമര്‍ശിക്കാതെ പനി ബാധിച്ചവരെന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 

Eng­lish Sum­ma­ry: Infec­tious lung dis­ease: Five-day lock­down in North Korea

You may also like this video

Exit mobile version