ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഏഴ് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഈ മാസം നാല്, അഞ്ച് തീയതികളിൽ രാത്രിയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പാകിസ്ഥാൻ സൈനികരാണെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട തീവ്രവാദികള്‍ അൽ-ബദർ ഭീകര സംഘടനയിലെ അംഗങ്ങളാകാനാണ് സാധ്യതയെന്നാണ് വിവരം.
പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏഴുപേരെ വധിച്ചു

