ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണ രേഖയിൽ സുരക്ഷാ സേന ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; കുപ്വാരയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

