Site icon Janayugom Online

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ചവരില്‍ ഒരാളെ സൈന്യം വധിച്ചു. പുലര്‍ച്ചെ ഭീകരരുടെ നീക്കം കണ്ടെത്തിയ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഷാഹ്പുര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. സൈന്യം ഭീകരരുമായി വെടിവെപ്പ് നടന്നിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശം മുഴുവൻ ഉപരോധിച്ചതായും തെരച്ചിൽ തുടരുകയാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

Eng­lish Summary;Infiltration attempt in Jam­mu and Kash­mir’s Poonch dis­trict; The army killed one

You may also like this video

Exit mobile version