Site iconSite icon Janayugom Online

പണപ്പെരുപ്പം: ഭാരത് ബ്രാന്‍ഡ് അരിയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രണാതീതമായതോടെ എഫ്‌­സിഐ സംഭരിച്ചിട്ടുള്ള അരി വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഭാരത് ബ്രാന്‍ഡിലായിരിക്കും അരി വിപണിയിലെത്തിക്കുകയെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

നവംബറില്‍ ധാന്യങ്ങളുടെ പണപ്പെരുപ്പം 10.27 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 6.61 ശതമാനത്തില്‍ നിന്ന് 8.70 ശതമാനത്തിലേക്ക് കുതിച്ചുയരാനും കാരണമായി. അരി വിലയില്‍ 13 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധന. അതേസമയം ഭാരത് അരിയുടെ വില എത്രയായിരിക്കും എന്നത് സംബന്ധിച്ച് അവസാന തീരുമാനമെടുത്തിട്ടില്ല. 

Eng­lish Summary;Inflation: Cen­tral Govt to Bring Bharat Brand Rice
You may also like this video 

Exit mobile version