രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 5.88 ശതമാനമായി. പതിനൊന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയാണ് നവംബറില്‍ രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 6.77 ശതമാനമായിരുന്നു പണപ്പെരുപ്പം. 2022 ല്‍ ആദ്യമായാണ് പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ നിശ്ചിത ലക്ഷ്യപരിധിയായ ആറ് ശതമാനത്തിന് താഴെയെത്തുന്നത്.
ഭക്ഷ്യവിലയിലെ കുറവാണ് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ കേന്ദ്രബാങ്കിനെ സഹായിച്ചത്. ഒക്ടോബറിലെ 7.01 ശതമാനത്തില്‍ നിന്നും ഭക്ഷ്യ പണപ്പെരുപ്പം നവംബറില്‍ 4.67 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ആര്‍ബിഐ ഇതുവരെ നാലുതവണ തുടര്‍ച്ചയായി പലിശനിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.