Site iconSite icon Janayugom Online

പണപ്പെരുപ്പം ഉയര്‍ന്നുതന്നെ

രാജ്യത്ത് ചില്ലറവില പണപ്പെരുപ്പം വീണ്ടും ഉയരുന്നു. മാര്‍ച്ചില്‍ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.35 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സ് പോള്‍ ഫലം.

2020 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവിലയിലെ തുടര്‍ച്ചയായ വര്‍ധനവാണിതിന് കാരണം. തുടര്‍ച്ചയായ മൂന്നാം മാസത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയരത്തിലാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നത്.

റഷ്യ‑ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ധാന്യ, ഭക്ഷ്യ എണ്ണ ഉല്പാദനത്തിലെ കുറവ്, വളം ദൗര്‍ലഭ്യം എന്നിവ തുടരുകയാണ്. ഇതിനാല്‍ പണപ്പെരുപ്പത്തിന്റെ പകുതിയോളം വരുന്ന ഭക്ഷ്യവില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്സ് പോള്‍ ചൂണ്ടിക്കാണിക്കുന്നു.

Eng­lish sum­ma­ry; Infla­tion is high

You may also like this video;

Exit mobile version