Site icon Janayugom Online

വിലക്കയറ്റം: എല്‍ഡിഎഫ് പ്രതിഷേധസംഗമം നടത്തി

LDF

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതുപാർട്ടികൾ ദേശവ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രതിഷേധ സംഗമങ്ങൾ നടത്തി. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സംഗമങ്ങളില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു.

പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ഇൻകംടാക്സ് പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നേരിട്ട് നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമ്മാണം നടത്തുക, നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമനിർമ്മാണം നടത്തുക, എല്ലാ ഒഴിവുകളും നികത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Eng­lish Sum­ma­ry: Infla­tion: LDF holds protest rally
You may like this video also

Exit mobile version