Site icon Janayugom Online

പണപ്പെരുപ്പം ജൂണിലും ഏഴ് ശതമാനത്തിന് മുകളില്‍

inflation

ചില്ലറവില്പന പണപ്പെരുപ്പത്തില്‍ ജൂണ്‍ മാസത്തിലും ഏഴ് ശതമാനത്തിന് മുകളില്‍. ഉപഭോക്തൃവില സൂചിക (സിപിഐ) യെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വില്പന പണപ്പെരുപ്പം ജൂണില്‍ 7.1 ശതമാനമാണ് രേഖപ്പെടുത്തിയത്. മേയില്‍ മാസത്തിലെ പണപ്പെരുപ്പം 7.4 ശതമാനമായിരുന്നെന്നും കേന്ദ്രത്തിന്റെ രേഖയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലെ പണപ്പെരുപ്പം 6.26 ശതമാനമായിരുന്നു.
മാസങ്ങളായി ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ രണ്ട് മുതല്‍ ആറുവരെയെന്ന ഇടക്കാല ലക്ഷ്യത്തിന് മുകളിലാണ്. തുടര്‍ച്ചയായ ആറ് മാസങ്ങളിലും പണപ്പെരുപ്പം ഏഴ് ശതമാനത്തിന് മകളിലായിരുന്നു. കുതിച്ചുയരുന്ന ആഗോള വിലക്കയറ്റമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തിന് മുകളിലേക്ക് ഉയരാന്‍ കാരണമായത്. രൂപയുടെ മൂല്യം ഇടിയുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Infla­tion remained above sev­en per­cent in June

You may like this video also

Exit mobile version