Site icon Janayugom Online

പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നു

inflation

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലും റിസർവ് ബാങ്കിന്റെ ലക്ഷ്യത്തിന് മുകളിൽ. ജനുവരിയിലെ 6.52 ശതമാനത്തിൽ നിന്നും 6.44 ശതമാനമായി നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യവിലപണപ്പെരുപ്പം ജനുവരിയിലെ 5.94 ശതമാനത്തിൽ നിന്ന് 5.95 ശതമാനമായി കഴിഞ്ഞമാസം ഉയർന്നിട്ടുണ്ട്. തുടർച്ചയായി റിപ്പോനിരക്ക് വർധിപ്പിച്ചിട്ടും ആർബിഐയുടെ നിശ്ചിത ലക്ഷ്യമായ ആറ് ശതമാനത്തിനുള്ളിലെത്തിക്കാൻ സാധിച്ചിട്ടില്ല. കേരളത്തിൽ പണപ്പെരുപ്പം ജനുവരിയിലെ 6.45 ശതമാനത്തിൽ നിന്നും ഫെബ്രുവരിയിൽ 6.27 ശതമാനമായി കുറഞ്ഞു. ഗ്രാമീണതലത്തിൽ 6.55 ശതമാനവും നഗരങ്ങളിൽ 5.77 ശതമാനവുമാണ് സംസ്ഥാനത്ത് പണപ്പെരുപ്പം. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ ആന്ധ്രാപ്രദേശിലാണ്, 8.01 ശതമാനം. ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം ഛത്തീസ്ഗഢിൽ 2.38 ശതമാനം രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: Infla­tion remains high
You may also like this video

Exit mobile version