യുഎസില്‍ വിലക്കയറ്റം 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 12 മാസങ്ങള്‍ക്കുശേഷം ജനുവരിയില്‍ വിലക്കയറ്റം 7.5 ശതമാനം ഉയര്‍ന്നു. 1982 ശേഷം ഇതാദ്യമായാണ് വിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. ഡിസംബറിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്തൃ വില സൂചിക 0.6 ശതമാനം ഉയര്‍ന്നതായി തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നുള്ള ശക്തമായ സൂചന നല്‍കുന്നതായും വിദഗ്ധര്‍ വിലയിരുത്തുന്നു. വിതരണ ശൃംഖലയിലെ തടസങ്ങൾ, ശക്തമായ ഉപഭോക്തൃ ഡിമാൻഡ്, നിർണായക ഘടകങ്ങളുടെ കുറവ്, ഫെഡറൽ റിസർവ് നയത്തിലെ ദ്രുതഗതിയിലുള്ള മാറ്റം എന്നിവയ്ക്കിടയിലും 2021ൽ വില നിരക്ക് ഏഴ് ശതമാനം ഉയർന്നു.
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന വിലയിരുത്തലുകളും വിദഗ്‍ധര്‍ നടത്തുന്നുണ്ട്. ഭക്ഷണ സാധനങ്ങളുള്‍പ്പെടെയുള്ള ചരക്കുകളുടെ വില 0.4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി വീണ്ടും ഉയര്‍ന്നു. ഊർജ വില പ്രതിമാസ അടിസ്ഥാനത്തിൽ 0.9 ശതമാനവും വര്‍ഷത്തില്‍ 27 ശതമാനമായും ഉയർന്നു.
english summary;Inflation rises in US
you may also like this video;