Site icon Janayugom Online

പണപ്പെരുപ്പം കുതിച്ചുയര്‍ന്നു; മൂന്നു മാസത്തെ ഉയര്‍ന്ന നിലയില്‍

inflation

രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. കഴിഞ്ഞ മൂന്നുമാസത്തെ ഉയര്‍ന്ന നിരക്കായ 5.55 ശതമാനം എന്ന നിലയിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയിരിക്കുന്നത്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ തോത് കഴിഞ്ഞ ഒക്ടോബറില്‍ 4.87 ആയിരുന്നതാണ് 5.55 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ തോത് ഗണ്യമായി കൂടി. ഒക്ടോബറില്‍ 6.61 ശതമാനമായിരുന്ന ഭക്ഷ്യവില പണപ്പെരുപ്പം 8.7 ശതമാനം കടന്നതായും രേഖകള്‍ പറയുന്നു. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പത്തിന്റെ തോത് ഇനിയും ഉയര്‍ന്നേക്കും.

Eng­lish Sum­ma­ry: Infla­tion soared; At a three-month high

You may also like this video

Exit mobile version