Site iconSite icon Janayugom Online

പണപ്പെരുപ്പം അടുത്തപാദത്തില്‍ കുറയും: ആര്‍ബിഐ

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ വീണ്ടെടുക്കലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തല്‍ നടത്തിയതെന്ന് അദ്ദേഹം പറ‍ഞ്ഞു.

പണപ്പെരുപ്പം ലഘൂകരിക്കുന്നത് ഹാർഡ് ലാൻഡിങ് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രുതഗതിയിലുള്ള വളർച്ചാഘട്ടത്തെ തുടർന്നുള്ള പ്രകടമായ സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിക്കുന്നതാണ് ഹാർഡ് ലാൻഡിങ്.

മാസങ്ങളായി പണപ്പെരുപ്പം ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ ആറ് ശതമാനത്തിന് മുകളിലാണ്. ഏപ്രില്‍ മാസത്തില്‍ എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനമായിരുന്നു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മേയില്‍ ആര്‍ബിഐ പലിശനിരക്കുകള്‍ 4.40 ശതമാനമായി ഉയര്‍ത്തിയിരുന്നു.

Eng­lish Sum­ma­ry: Infla­tion to ease next quar­ter: RBI

You may like this video also

Exit mobile version