Site iconSite icon Janayugom Online

മൊത്തവില പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു; എട്ടു മാസത്തെ  ഏറ്റവും ഉയര്‍ന്ന നിരക്കില്‍ 

രാജ്യത്ത് വീണ്ടും പണപ്പെരുപ്പം കുതിക്കുന്നു. നവംബറിലെ മൊത്തവില പണപ്പെരുപ്പം എട്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 0.26 ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വര്‍ധന, പ്രത്യേകിച്ച് ഉള്ളി, പച്ചക്കറി എന്നിവയിലുണ്ടായ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പം ഉയരാൻ കാരണമായത്.
നവംബറില്‍ ഭക്ഷ്യവില വര്‍ധിച്ച് 8.18 ശതമാനത്തിലെത്തി. ഒക്ടോബറില്‍ ഇത് 2.53 ശതമാനമായിരുന്നു. ഉള്ളി വില നവംബറില്‍ 101.24 ശതമാനവും ഒക്ടോബറില്‍ 62.60 ശതമാനവും വര്‍ധിച്ചു.  ഏപ്രില്‍ മുതല്‍ മൊത്തവില പണപ്പെരുപ്പം പൂജ്യത്തില്‍ താഴെയായിരുന്നു. ഒക്ടോബറില്‍ ഇത് ‑0.52 ശതമാനമായി. അതേസമയം മാര്‍ച്ചില്‍ 1.41 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഭക്ഷ്യവില വര്‍ധനയ്ക്കു പുറമേ ധാതുക്കള്‍, മെഷിനറി, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെയും വില വര്‍ധിച്ചിരുന്നതായും ഇതാണ് മൊത്തവില പണപ്പെരുപ്പം ഉയരാൻ കാരണമായതെന്നും വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.  വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ചു വരെ ഉള്ളി കയറ്റുമതിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Eng­lish Sum­ma­ry: inflation
You may also like this video
YouTube video player
Exit mobile version