ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറി. ബോണ്ടിന്റെ വിവരങ്ങള്‍ മറച്ചുപിടിക്കാന്‍ ബാങ്ക് നടത്തിയ കള്ളക്കളിക്കെതിരെ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് അതിവേഗ നടപടി.
ഇന്നലെ വൈകുന്നേരത്തിനുള്ളില്‍ വിവരങ്ങള്‍ കമ്മിഷന് കൈമാറിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ താക്കീതിനെ തുടര്‍ന്നാണ് ബോണ്ട് വിവരങ്ങള്‍ കൈമാറിയത്. ബാങ്ക് നല്‍കിയ വിവരങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ബാങ്ക് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ കോടതിക്ക് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
വിവരം സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടിചോദിച്ചുള്ള എസ്ബിഐ അപേക്ഷയില്‍ സമയം നീട്ടി നല്‍കില്ലെന്നും ഉടനടി വിവരം സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെയാണ് ഇന്നലെ വൈകിട്ട് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് ബോണ്ടിന്റെ വിവരം സമര്‍പ്പിച്ചത്. 2018 ല്‍ ധനകാര്യ ബില്ലായി മോഡി സര്‍ക്കാര്‍ കൊണ്ടുന്ന ഇലക്ടറല്‍ ബോണ്ടില്‍ മുക്കാല്‍ പങ്കും തുകയും ലഭിച്ചത് ബിജെപിക്കായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
English Summary: Information passed by SBI
You may also like this video