Site iconSite icon Janayugom Online

പാകിസ്ഥാന് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച്‌ മൂന്ന് പേരെ രാജസ്ഥാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രീ ഗംഗാനഗറില്‍നിന്ന് നിതിന്‍ യാദവ്, ചുരുവില്‍നിന്ന് രാം യാദവ്, ഹനുമാന്‍ഗഡില്‍നിന്ന് അബ്ദുള്‍ സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. 1923ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.

നിതിന്‍ യാദവിന് സൂറത്ത്ഗഡ് കരസേനാ ക്യാമ്പിന് സമീപം പഴങ്ങളുടെയും പച്ചക്കറികളുടെയും കച്ചവടമാണ്. അവിടെനിന്ന് അയാള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിനല്‍കിയതായി പൊലീസ് ആരോപിക്കുന്നു. ബാര്‍മര്‍ സ്വദേശിയായ രാംയാദവ് ചുരുവിലാണ് താമസം. ഇയാളും ചിത്രങ്ങളും ഫോട്ടോയും നല്‍കി പണം നേടി. സത്താര്‍ 2010 മുതല്‍ പാകിസ്ഥാനിലേക്ക് സ്ഥിരമായി പോകുന്നുണ്ട്. പാക് ഏജന്‍സികളുടെ പ്രാദേശിക ഏജന്റാണ് ഇയാളെന്ന് പൊലിസ് പറയുന്നു. ഇയാളും ഫോട്ടോകളും വീഡിയോകളും പാക് ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്.

Eng­lish Summary:Information passed on to Pak­istan; Three peo­ple arrest­ed in Rajasthan
You may also like this video

Exit mobile version