Site iconSite icon Janayugom Online

ഇന്‍ഫോസിസ് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ലിമിറ്റഡ് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മാര്‍ച്ച് പാദ കണക്കുകള്‍ അവതരിപ്പിക്കുന്നതിനിടയിലാണ് ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ സലില്‍ പരേഖിന്റെ പ്രഖ്യാപനം.

ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയില്‍ ഉപഭോക്താക്കളില്ലെന്നും റഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണെന്നും പരേഖ് പറ‌ഞ്ഞു.

അതുകൊണ്ട് തന്നെ മേഖലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ അവിടത്തെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും പരേഖ് പറഞ്ഞു.

നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് റഷ്യയിലെ ഓഫീസില്‍ ജോലിചെയ്യുന്നത്. ഇവരെ പുതിയ സ്ഥലത്തേയ്ക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലേക്കാണ് കൂടുതല്‍ പേരെ അയയ്ക്കുകയെന്നും പരേഖ് പറഞ്ഞു.

Eng­lish summary;Infosys stop their work in Russia

You may also like this video;

Exit mobile version