രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയതായി ആരോപണം. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. അമ്മ ഒപി ടിക്കറ്റെടുക്കാൻ പോയ സമയത്ത് നഴ്സ് കുട്ടിയെ കുത്തിവയ്ക്കുകയായിരുന്നു.
എന്നാല്‍ പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
English Summary: injected wrong medicine to seven year old girl kochi
You may also like this video