മുൻ മന്ത്രിയും സി പി ഐ എം മുതിർന്ന നേതാവുമായ ജി സുധാകരനെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം സാഗര സഹകരണ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കാലിൻ്റെ അസ്ഥിക്ക് ഒടിവുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയും തുടർ ചികിത്സയും ആവശ്യമായതിനാൽ സുധാകരന് ഡോക്ടർമാർ രണ്ട് മാസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
വീണ് പരിക്കേറ്റു; മുൻമന്ത്രി ജി സുധാകരൻ ആശുപത്രിയിൽ

