പരിക്കിനെ തുടര്‍ന്ന് ഇന്റര്‍ മിയാമി താരം ലയണല്‍ മെസിക്ക് നാളത്തെ മത്സരം നഷ്ടമാകും. എംഎല്‍എസില്‍ ഒര്‍ലാന്റ സിറ്റിക്കെതിരായാണ് ഇന്റര്‍ മിയാമിയുടെ മത്സരം. വലതുകാലിലെ പേശിക്കുണ്ടായ പരിക്കിനെ തുടര്‍ന്ന് ടീമിനൊപ്പം മെസി ഇന്ന് യാത്ര ചെയ്തിരുന്നില്ല. നെകാക്സയ്‌ക്കെതിരായ ലീഗ്സ് കപ്പ് മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. ഈ സീസണിൽ 18 എംഎൽഎസ് മത്സരങ്ങളിൽ 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.
പരിക്ക്; ലയണല്‍ മെസിക്ക് നാളത്തെ മത്സരം നഷ്ടമാകും

