Site iconSite icon Janayugom Online

മഹാരാഷ്ട്ര നിയമസഭയില്‍ മഷിപ്പേന നിരോധിച്ചു

INKINK

മഹാരാഷ്ട്ര നിയമസഭയില്‍ മഷിപ്പേന നിരോധിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും മഹാരാഷ്ട്ര മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിനെതിരെ മഷിയാക്രമണം ഉണ്ടാവുകയും വീണ്ടും ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനം.

നിയമസഭാംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിരോധനം ബാധകമാണ്. രണ്ടാഴ്ച മുമ്പായിരുന്നു മന്ത്രിക്ക് നേരെ മഷിയാക്രമണം ഉണ്ടായത്. ഡോ. ബി ആര്‍ അംബേദ്കറിനെയും സാമൂഹ്യ പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയെയും അധിക്ഷേപിച്ചതിന്റെ പേരിലാണ് മന്ത്രിക്കെതിരെയുള്ള മഷിയാക്രമണ ഭീഷണി. നിലവില്‍ മന്ത്രി മുഖകവചം അണിഞ്ഞാണ് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്. 

അതേസമയം പറഞ്ഞ പരാമര്‍ശങ്ങളില്‍ അദ്ദേഹം ക്ഷമ പറഞ്ഞ് നിലപാട് വ്യക്തമാക്കിയതിന് ശേഷവും പാട്ടീലിനെ ഉപദ്രവിക്കുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് സമൂഹ മാധ്യമത്തിലൂടെയും ചന്ദ്രകാന്ത് പാട്ടീലിനെതിരെ മഷി ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടായിരുന്നു. ഭീഷണി പോസ്റ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും മന്ത്രിക്കെതിരെ ഭീഷണി ഉയരുന്നുണ്ട്. 

Eng­lish Sum­ma­ry: Ink pen banned in Maha­rash­tra assembly

You may also like this video

Exit mobile version