Site iconSite icon Janayugom Online

കളമശേരി ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വര്‍ഗീയ വിദ്വേഷ സന്ദേശങ്ങള്‍ക്കെതിരെ ഐഎന്‍എല്‍

INLINL

കലമശേരി ബോംബ് സ്പോടനത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വര്‍ഗീയ വിദ്വേഷ സന്ദേശങ്ങള്‍ക്ക് കാരണമായ ഔദ്യോഗിക പേജുകള്‍ക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് ഡിജിപിക്ക് പരാതി നല്‍കി.

നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും മത സാമുദായിക സൗഹാര്‍ദ്ദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തില്‍ വര്‍ഗീയ വംശീയ വഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും, ബോധപൂര്‍വ്വവും നടത്തിയ ശ്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമന്നും പരാതിയില്‍ പറഞു.പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻകെ അബ്ദുൽ അസീസ് പറഞ്ഞു.

ബിജെപി നേതാവ് സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി സ്ഥാന അദ്ധ്യക്ഷ കെ പി ശശികല, ഓൺലൈൻ ചാനലിന്‍റെ എഡിറ്റർ ഷാജൻ സ്കറിയ, കാസഎന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്.

Eng­lish Summary:
INL against com­mu­nal hate mes­sages spread on social media after Kala­masery bomb blast

You may also like this video:

Exit mobile version