Site icon Janayugom Online

ലീഗ് നിലപാട് ;മതേതര മുന്നേറ്റത്തെ ബാധിച്ചതായി ഐഎന്‍എല്‍

പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടും തുടര്‍ന്ന് ആര്‍എസ്എസ് മുഖ്യപത്രവും, ബിജെപി നേതാക്കളുടെയും ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചതായി ഐഎന്‍എല്‍ നേതാക്കളായ കെപി ഇസ്മയിലും, എന്‍ കെ അബ്ദുള്‍ അസീസും പ്രസ്തവാനയില്‍ പറഞ്ഞു 

മുമ്പുംചില മുസ്ലിം ലീഗ് നേതാക്കൾ രാമക്ഷേത്ര വിഷയത്തിൽ ഇത്തരം നിലപാടുകൾ എടുത്തിട്ടുണ്ടായിരുന്നു എന്നും തങ്ങളുടെ ഇപ്പോഴത്തെ പ്രസ്താവന ചില രാഷ്ട്രീയ സമ്മർദങ്ങളാലാവാം എന്നുമുള്ള ജന്മഭൂമിയുടെ പരാമർശം അത്യന്തം ഗൗരവാവഹമാണ്.എന്ത് രാഷ്ട്രീയ സമ്മർദമാണ് പാണക്കാട് തങ്ങൾക്കു മേലുള്ളത് എന്ന് തങ്ങളും ആര്‍എസ്എസ് മുഖപത്രവും വ്യക്തമാക്കണം.

ആര്‍എസ്എസ് പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അക്കാര്യങ്ങൾ ലീഗ് സമുദായത്തോട് തുറന്നുപറയണം.അല്ലാത്തപക്ഷം സത്യവിരുദ്ധ മുഖപ്രസംഗം എഴുതിയതിനു ആ പത്രത്തിനെതിരെ കേസ് കൊടുക്കാൻ തന്റേടം കാണിക്കണമെന്നും ഐഎൻഎൽ നേതാക്കൾ പറഞ്ഞു .

Eng­lish Summary:
INL said that the League’s stand has affect­ed the sec­u­lar movement

You may also like this video:

Exit mobile version