Site iconSite icon Janayugom Online

ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന് തുടക്കം

മൂന്നു ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന് തുടക്കം. മുതലക്കുളം മൈതാനിയിലെ രോഹിത് വെമുല സ്ക്വയറില്‍ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തി. ദേശീയ ജനറൽ സെക്രട്ടറി മുസ്സമ്മിൽ ഹുസൈൻ, ദേശിയ ട്രഷറർ ഡോ. എ എ ആമീൻ, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 

സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് ഗൗരി ലങ്കേഷ് നഗറിൽ ‘സ്ത്രീ, വെല്ലുവിളികൾ, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ നടന്ന വനിതാ സിമ്പോസിയം വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി ഉദ്ഘാടനം ചെയ്തു. നാഷണൽ വുമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷാവിനു അധ്യക്ഷത വഹിച്ചു. ആയിശ സുൽത്താന മുഖ്യാതിഥിയായി. സോഫിയ ബിന്ദ്, വിമലടീച്ചർ, ഹസീന, ഒ ടി അസ്മ എന്നിവർ സംസാരിച്ചു. 

‘യുവത; രാഷ്ട്രീയം, പോരാട്ടം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച യുവജന ‑വിദ്യാർത്ഥി സമ്മേളനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എൻവൈഎൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. വിവിധ യുവജന സംഘടനാ പ്രതിനിധികളായ വി കെ സനോജ്(ഡിവൈഎഫ്ഐ), ശ്രീജിത്ത് മുടപ്പിലായി (എഐവൈഎഫ് ), റിജിൽ മാക്കുറ്റി(യൂത്ത് കോൺഗ്രസ് ), സി ആർ സജിത്ത് (എൻവൈസി), സന്തോഷ് കാല(യൂത്ത് കോൺഗ്രസ്-എസ്), കെ ടി രാകേഷ്( യുവജനതാദൾ), ഷബീറലി(എൽവൈജെഡി), ഡോ. അൻവർ സാദത്ത്(ഐഎസ്എം), ഒ ഒ ഷംസു എന്നിവർ സംസാരിച്ചു. ഫാദിൽ അമീൻ സ്വാഗതവും റഹീം ബണ്ടിച്ചാൽ നന്ദിയും പറഞ്ഞു. 

Eng­lish Summary;INL State Con­fer­ence Begins
You may also like this video

Exit mobile version