Site iconSite icon Janayugom Online

ഐഎൻഎൽ സംസ്ഥാന സമ്മേളനം സമാപിച്ചു

മൂന്ന് ദിവസമായി കോഴിക്കോട് നടന്നുവന്ന ഐഎൻഎൽ സംസ്ഥാന സമ്മേളനം ശക്തിപ്രകടനത്തോടെ സമാപിച്ചു. സംസ്ഥാനത്തിന്റെ പതിനാല് ജില്ലകളിൽ നിന്നായി എത്തിയ ആയിരങ്ങൾ റാലിയിൽ അണിനിരന്നു. കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ അണിനിരന്നു. എൽഡിഎഫ് പ്രവേശനത്തിനും മന്ത്രിസഭാ പ്രവേശനത്തിനും ശേഷം നടത്തിയ സംസ്ഥാന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഐഎൻഎൽ സംസ്ഥാന നേതാക്കളായ അഹമ്മദ് ദേവർകോവിൽ, കാസിംഇരിക്കൂർ, ബി ഹംസ ഹാജി, ഡോ. എ എ അമീൻ, എം എം മാഹീൻ, കെ എസ് ഫക്രുദ്ദീൻ, സലാം കുരിക്കൾ, മൊയിദീൻകുഞ്ഞി കളനാട്, എം എം ലത്തീഫ്, സുലൈമാൻ ഇടുക്കി, ഒ ഒ ശംസു, അഷ്റഫലി വല്ലപ്പുഴ, അഡ്വ. ഷമീർ പയ്യനങ്ങാടി, ഫാദിൽ അമീൻ, എ പി മുസ്തഫ, സി എം എ ജലീൽ, നിഷ വിനു, ഹസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: INL state con­fer­ence concluded
You may also like this video

YouTube video player
Exit mobile version