Site iconSite icon Janayugom Online

ഗ്വാട്ടിമാലയില്‍ തടവുകാര്‍ 46 ഗാർഡുകളെ ബന്ദികളാക്കി

ഗ്വാട്ടിമാലയില്‍ ജയിൽ ഗാർഡുകളെ ബന്ദികളാക്കി തടവുകാരുടെ ആക്രമണം. മൂന്ന് ജയിലുകളിലായി നടന്ന ആക്രമണത്തില്‍ 46 ഗാർഡുകളെ ബന്ദികളാക്കിയതായാണ് വിവരം. ബന്ദിയാക്കപ്പെട്ടവരില്‍ ഒരു സൈക്കോളജിസ്റ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ജയിലിലടയ്ക്കപ്പെട്ട ചില ഗുണ്ടാ നേതാക്കളുടെ പ്രത്യേകാവകാശങ്ങൾ എടുത്തുകളയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അന്തർദേശീയ ക്രിമിനൽ സംഘടനയായ ബാരിയോ 18 ആണ് ജയിലുകളില്‍ ആസൂത്രിത കലാപം നടത്തിയത്. 

അതേസമയം, ഗുണ്ടാ തലവന്മാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പ്രത്യേകാവകാശങ്ങൾ പുനഃസ്ഥാപിക്കുകയില്ലെന്നും ആഭ്യന്തര മന്ത്രി മാർക്കോ അന്റോണിയോ വില്ലെഡ പറഞ്ഞു. ബന്ദികളാക്കിയവരിൽ മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഗ്വാട്ടിമാലയുടെ തെക്ക് ഭാഗത്തുള്ള എസ്ക്വിന്റ്ലയിലുള്ള റെനോവെക്കേഷൻ സുരക്ഷാ ജയിലിൽ കലാപ സാധ്യത കണക്കിലെടുത്ത് അധിക സേനാ വിന്യാസം നടത്തിയിരുന്നു. 

Exit mobile version