നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹം. എക്മോ സപ്പോർട്ടും തുടരുകയാണ്. കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നത്. 2021 ലാണ് അദ്ദേഹത്തിന് നോൺ‑ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഈ വര്‍ഷം വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
English Summary;Innocent’s condition remains critical
You may also like this video