ഉക്രെയ്‍നിലെ യുദ്ധകുറ്റങ്ങളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. തിങ്കാളാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ അന്വേഷണത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഉക്രെയ്‍നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ ന്യായമായ അടിസ്ഥാനം ഉണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
കോടതി സ്ഥാപിച്ച റോം ചട്ടത്തിൽ ഉക്രെയ്‍ന്‍ തുടക്കത്തിൽ കക്ഷിയായിരുന്നില്ലെങ്കിലും, 2015‑ൽ ഉക്രെയ്‍ന്‍ സർക്കാർ ക്രിമിനല്‍ കോടതിയുടെ ഉത്തരവ് അംഗീകരിച്ചിരുന്നു. അതിനാൽ ഉക്രെയ്‍നുമേൽ അധികാരപരിധിയുണ്ടെന്നും കരീം ഖാന്‍ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ബാധകമായ നിയമങ്ങൾ കർശനമായി പാലിക്കാനും സംയമനം പാലിക്കാനും വീണ്ടും ആവശ്യപ്പെടുന്നതായും ഖാൻ കൂട്ടിച്ചേര്‍ത്തു.
english summary; Inquiry by the International Criminal Court in Ukraine
you may also like this video;