Site iconSite icon Janayugom Online

ഐഎൻഎസ് ‘വാഗ്ഷീർ’ നീറ്റിലിറക്കി

vagshirvagshir

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐഎൻഎസ് ‘വാഗ്ഷീർ’ നീറ്റിലിറക്കി. തെക്കൻ മുംബൈയിലെ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. നാവികസേനയിലേക്ക് കമ്മിഷൻ ചെയ്യുന്നതിനു മുമ്പ് വാഗ്ഷീർ തുറമുഖത്തും കടലിലും കർശന പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാകും.

1974 ഡിസംബറിലാണ് ആദ്യത്തെ അന്തർവാഹിനി ‘വാഗ്ഷീർ’ കമ്മിഷൻ ചെയ്തത്. വർഷങ്ങൾ നീണ്ട സേവനം പൂർത്തിയാക്കി 1997 ഏപ്രിലിൽ ഇത് ഡീകമ്മിഷൻ ചെയ്തു. ഐഎൻഎസ് കൽവരി, ഐഎൻഎസ് ഖണ്ഡേരി, ഐഎൻഎസ് കരംഗ്, ഐഎൻഎസ് വേല, ഐഎൻഎസ് വാഗിർ എന്നിവയാണ് നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ച മറ്റ് അന്തർവാഹിനികൾ. ഇതിൽ ആദ്യ നാലെണ്ണം കമ്മിഷൻ ചെയ്തിട്ടുണ്ട്. ഐഎൻഎസ് വാഗിർ കടൽ പരീക്ഷണത്തിന്റെ ഭാഗമായി സാങ്കേതിക സംവിധാനങ്ങളും യന്ത്രങ്ങളും ആയുധങ്ങളും പരീക്ഷിക്കുന്ന ഘട്ടത്തിലാണ്.

Eng­lish Sum­ma­ry: INS ‘Wagshir’ commissioned

You may like this video also

Exit mobile version