സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papular urticaria അല്ലെങ്കില്‍ insect bite reaction എന്ന് പറയുന്നത്. 2 — 10 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോട് കൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sensatization എന്ന് പറയുന്നു. എന്നാല്‍ Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്‌നം കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്‌നം വന്നിട്ടുള്ളവരും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന്‍ കാണുന്ന ആളുകളും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ IBR വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര്‍ ഇടുക.
· Insect repellent cream ഇടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.
ചികിത്സാ രീതി
· ഡ്രൈ സ്‌കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ moisturizer രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റിഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള
ഭാഗങ്ങളിലും mild steroid cream പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പോകുമെന്നതിനാല്‍ പ്രത്യേകിച്ച് Treatment / ചികിത്സ
ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ
കാണിക്കേണ്ടതാണ്.
Dr. Shalini V R
Consultant Dermatologist and Cosmetologist
SUT Hospital, Pattom