Site icon Janayugom Online

അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവയ്പും സ്വകാര്യമേഖലയ്ക്ക്

സംസ്ഥാനത്ത് അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവയ്‌പും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സർക്കാർ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ.
ഇത് ലീഗൽ മെട്രോളജി വകുപ്പിന് നിലവിൽ മുദ്രവയ്ക്കൽ മേഖലയിലുള്ള നിയന്ത്രണം കുറയാനിടയാക്കും. സ്വകാര്യ മേഖലക്ക് കൈമാറുന്നതോടെ ഇതുസംബന്ധിച്ച പരിശോധനകൾ വകുപ്പിന് അധികം നടത്തേണ്ടി വരും. ഇതിൽ വീഴ്ച വന്നാൽ ഈ മേഖലയിൽ ക്രമക്കേട് വർധിക്കാനിടയാക്കും. ഒപ്പം നിലവിൽ ലീഗൽ മെട്രോളജി ഓഫീസറുടെ സാന്നിധ്യത്തിലാണ് മുദ്രവയ്ക്കുന്നതെന്നിരിക്കെ സ്വകാര്യവത്കരിച്ചാൽ ഓരോ ഉപകരണത്തിന്റെയും കൃത്യത സർക്കാർ തലത്തിൽ ബോധ്യപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും നിയമസഭയില്‍ വി ശശി, പി എസ് സുപാൽ, സി കെ ആശ, വാഴൂർ സോമൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഒരു ഐജി നിയന്ത്രിക്കുന്ന സംവിധാനമാണ് നിലവിൽ വരിക. നിലവിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പോരായ്മകൾ പരിഹരിച്ചും ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുമാണ് ഈ വിഭാഗം പ്രവർത്തിക്കുക.

Eng­lish Summary:

You may like this video also

Exit mobile version