Site iconSite icon Janayugom Online

താമരശ്ശേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; വൃത്തിഹീനമായി പ്രവർത്തിച്ച കട അടപ്പിച്ചു

താമരശ്ശേരിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച കട അടപ്പിച്ചു. കോഴിക്കടകളിലും ഹോട്ടലുകളിലുമാണ് ഇന്നലെ രാവിലെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്. പരപ്പൻപൊയിലിലെ വൃത്തിഹീനമായും ആവശ്യമായ രേഖകളില്ലാതെയും പ്രവർത്തിച്ച ചായക്കട അധികൃതർ പൂട്ടിച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ശുചിത്വ സംവിധാനങ്ങളില്ലാതെയും ആവശ്യമായ രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Exit mobile version