Site iconSite icon Janayugom Online

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ പരിശോധന

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി എന്നിവ സംയുക്തമായി കാർത്തികപ്പളളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. അരി, പലവ്യഞ്ജന മൊത്ത ചില്ലറ വ്യാപാര ശാലകളിലും പഴം പച്ചക്കറി വിൽപ്പന ശാലകൾ ഹോട്ടൽ, ബേക്കറി, ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. 28 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 7 ക്രമക്കേടുകൾ കണ്ടെത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 3 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.

യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ച രണ്ട് അളവ് തൂക്ക ഉപകരണങ്ങൾ പിടിച്ചെടുക്കുകയും, ഉല്പന്നങ്ങളുടെ പായ്ക്കറ്റിൽ നിയമപ്രകാരമുളള പ്രഖ്യാപനങ്ങൾ ഇല്ലാത്തതിന്റെ പേരിലും കേസുകൾഎടുത്തു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ, കാർത്തികപ്പളളി ലീഗൽ മെട്രോളജി ഓഫീസർ ജയലക്ഷ്മി ആർ, ഇൻസ്പെക്ടിംഗ് അസിസ്റ്റൻറ്മാരായ പ്രകുമാർ എസ്, ശ്രീ ജിതേഷ് കുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജേഷ് കെ വിശ്വനാഥ്, രാജേഷ് മുരളി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Exit mobile version