Site icon Janayugom Online

എൽ ഇ ഡി മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

മുഹമ്മ: എ എം ആരിഫ് എം പി യുടെ 2019 — 2020 ആസ്തി വികസന ഫണ്ടിൽപ്പെടുത്തി കായിപ്പുറം ജംഗ്ഷനിൽ സ്ഥാപിച്ച എൽ ഇ ഡി മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എ എം ആരീഫ് എം പി നിർവ്വഹിച്ചു. 2,18,000 രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അധ്യക്ഷയായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി ഡി വിശ്വനാഥൻ, വിനോമ്മ രാജു, ടി എൻ നസീമ, കായിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ഡി അനിൽ കുമാർ, സന്തോഷ് ഷൺമുഖൻ എന്നിവർ സംസാരിച്ചു.

Exit mobile version