Site icon Janayugom Online

ഡ്രൈവിങ് ടെസ്റ്റിന് സ്ഥലം കണ്ടെത്താന്‍ അര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം; 15നകം റിപ്പോര്‍ട്ട് നല്‍കണം

ഡ്രൈവിങ്ങ് ടെസ്റ്റിന് ഗ്രൗണ്ട് കണ്ടെത്താന്‍ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. 15നകം സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 86 ഗ്രൗണ്ടില്‍ ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും എണ്‍പതിടങ്ങളിലും, സ്വകാര്യ ഗ്രൗണ്ടുകളാണ് .

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഒമ്പത് ഗ്രൗണ്ട് ഉണ്ടെങ്കിലും ആറെണ്ണത്തില്‍ മാത്രമാണ് ടെസ്റ്റ് നടക്കുന്നത് .സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ സ്ഥലം കിട്ടുമോ എന്ന്‌ ആദ്യഘട്ടത്തിൽ പരിഗണിക്കണം. ഇത്‌ ലഭിക്കാത്തിടത്തു മാത്രമേ സ്വകാര്യ ഗ്രൗണ്ടുകൾ അന്വേഷിക്കേണ്ടതുള്ളൂവെന്നും സർക്കുലറിൽ പറയുന്നു. ശുചിമുറി, കുടിവെള്ളം എന്നിവയും ഒരുക്കണം.

ടെസ്റ്റിനും മറ്റ്‌ സൗകര്യങ്ങൾക്കുമായി 15 സെന്റ്‌ സ്ഥലം എങ്കിലും വേണ്ടി വരും. മെയ്‌ ഒന്നുമുതൽ ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ ടെസ്റ്റിൽ (എൽഎംവി) മാറ്റം വരുത്തിയതിനാൽ ഗ്രൗണ്ട്‌ സജ്ജീകരിക്കണം. ഇതിനായി ചെലവ്‌ ആവശ്യമാണ്‌. ഇത്‌ ആര്‌ വഹിക്കുമെന്ന തർക്കം നിലവിലുണ്ട്‌. പണം മുടക്കാൻ തയ്യാറല്ലെന്ന്‌ ഡ്രൈവിങ്‌ സ്‌കൂൾ ഉടമകൾ ഗതാഗത കമീഷണറെ അറിയിച്ചിട്ടുണ്ട്‌. ഡ്രൈവിങ്‌ സ്‌കൂളുകാർ പങ്കിട്ടാണ്‌ ഗ്രൗണ്ടുകൾക്കുള്ള വാടക നൽകുന്നത്‌. 10,000 മുതൽ ഒരുലക്ഷംവരെ വാടക നൽകുന്ന ഗ്രൗണ്ടുകളുണ്ട്‌. ഇതിനായി 60 ലക്ഷം രൂപ ചെലവ്‌ വരുന്നുണ്ടെന്ന്‌ ഡ്രൈവിങ്‌ സ്‌കൂൾ വർക്കേഴ്‌സ്‌ യൂണിയൻ പറയുന്നു. 

Eng­lish Summary:
Instruc­tions to RTOs to find place for dri­ving test; The report should be sub­mit­ted with­in 15

You may also like this video:

Exit mobile version