കെ കെ ശൈലജയ്ക്കും, നടി മഞ്ജുവാര്യര്‍ക്കുമെതിരായ സ്ത്രീ വിരുദ്ധ ലൈംഗിക അധിക്ഷേപത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സ്ത്രീത്വത്തെ അപമാനിച്ചതിനും, ബോധപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. വടകരയില യുഡിഎഫ് പൊതു യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അന്വേഷണം. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ടയ പ്രാഥമിക അന്വേഷണത്തിനുശേഷം ഹരിഹരന്റെ മൊഴിയെടുക്കും .
ശൈലജ ടീച്ചറുടെ പോൺ വീഡിയോ ഉണ്ടാക്കി എന്നാണ് സിപിഐ (എം)കാര്‍ പ്രചരിപ്പിക്കുന്നത്. ആരെങ്കിലും ഉണ്ടാക്കുമോ അവരുടെ പോൺ വീഡിയോ? മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് കേട്ടാൽ മനസ്സിലാകും’ എന്നായിരുന്നു ഹരിഹരന്റെ പരാമർശം.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്‌പജയാണ് വടകര പൊലീസിൽ പരാതിനൽകിയത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി വടകര റൂറൽ എസ്‌പി ഡോ. അർവിന്ദ് സുകുമാറിനും പരാതിനൽകി.
രണ്ടും സമാന പരാതിയായതിനാൽ വടകര പൊലീസ് എടുത്ത കേസിലാണ് അന്വേഷണം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി എസ് സനോജ് തിരുവനന്തപുരത്ത് ഡിജിപിക്കും പരാതിനൽകിയിട്ടുണ്ട്.
English Summary:
Insults against KK Shailaja and Manju Warrier; Police have started investigation against RMP leader Hariharan
You may also like this video: