മധ്യ സിറിയയിലെ ഹോംസിലേക്ക് വിമത ഭീകരര്‍ കടന്നുകയറി . ഒരാഴ്‌ചയ്ക്കിടെ അലെപ്പൊ, ഹമ നഗരങ്ങൾ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. സിറിയന്‍ ഭരണാധികാരിയായ ബാഷർ അൽ അസദ് കനത്ത വെല്ലുവിളി നേരിടുകയാണ്. ഹോംസ് വിമതർ പിടിച്ചെടുത്താൽ ഡമാസ്കസ് ഒറ്റപ്പെടും. ഹോംസ് അതിർത്തിക്കുസമീപം വിമതസൈനികർ എത്തിയതായാണ് വെള്ളിയാഴ്‌ച പുലർച്ചെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അസദ് ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് വിമതരുടെ നേതാവ് പ്രതികരിച്ചു. സിറിയക്ക് മിസൈലുകളും ഡ്രോണുകളുമടക്കമുള്ള ആയുധങ്ങൾ നൽകുമെന്ന് ഇറാൻ അറിയിച്ചു.
സിറിയയിൽ വിമതഭീകരര്‍ കടന്നുകയറ്റം തുടരുന്നു

