Site iconSite icon Janayugom Online

ഇന്ത്യയിലേക്ക് 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ജമ്മു കശ്മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13,14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് മുന്നറിയിപ്പ്. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞുകയറ്റമെന്നും റിപ്പോര്‍ട്ടിലുണ്ട്. സോപോര്‍, ബന്ധിപോര മേഖലകളില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുകയാണെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.

ഈ ഭീകരരുടെ കൈവശം സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിനും സുരക്ഷാ ഫോഴ്സിനും പാര്‍ലമെന്ററി ഫോഴ്സുകള്‍ക്കും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Eng­lish sum­ma­ry; Intel­li­gence warns of 12 Jaish e ter­ror­ists infil­trat­ing India

You may also like this video;

Exit mobile version