Site iconSite icon Janayugom Online

തീവ്ര പ്രണയം; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത് അധ്യാപിക

രാജസ്ഥാനില്‍ സ്‌കൂൾ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തു. ഭരത്പൂരില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയായ മീര തന്റെ വിദ്യാര്‍ത്ഥിനിയായ കല്‍പന ഫൗസ്ദാറുമായി പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിക്കാനായി മീര ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആരവ് കുന്തൽ എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. പ്രണയത്തിന് അതിരുകളില്ല അതിനാലാണ് ലിംഗമാറ്റം നടത്തിയതെന്ന് ആരവ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകൾക്കിടയിലാണ് അധ്യാപികയായ മീര കൽപനയെ പരിചയപ്പെടുന്നത്.

 

കൽപന സംസ്ഥാന തലത്തിൽ കബഡി പ്ലേയറാണ്. സ്‌കുളില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും അടുത്ത് ഇടപഴകുന്നതും. 2019 ഡിസംബറിൽ ആരവ് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എപ്പോഴും ഒരു ആൺകുട്ടിയാണെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയായി ജനിച്ചു പോയിയെന്ന് ആരവ് പറയുന്നു. അതേസമയം ആരവുമായി താൻ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കൽപന പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഒപ്പം പോയിരുന്നതും കല്‍പന തന്നെയായിരുന്നു. ജനുവരിയിൽ അന്താരാഷ്ട്ര കബഡി ടൂർണമെന്റിനായി ദുബായിലേക്ക് പോകാനൊരുങ്ങുകയാണ് കല്‍പന. മാതാപിതാക്കൾ ഇരുവരുടെ വിവാഹം അംഗീകരിച്ചു സ്വീകരിക്കുകയും ചെയ്തു.

Eng­lish Summary:intense love; Teacher mar­ries stu­dent after under­go­ing gen­der reas­sign­ment surgery
You may also like this video

Exit mobile version