മേജർ ലീഗ് സോക്കർ കിരീടം ഇന്റർമിയാമി സ്വന്തമാക്കി. ജർമ്മൻ സ്ട്രൈക്കർ തോമസ് മുള്ളറുടെ നേതൃത്വത്തിൽ ഇറങ്ങിയ കനേഡിയൻ ടീമായ വാൻകൂവർ വൈറ്റ് കാപ്‌സിനെതിരെ 3–1 നായിരുന്നു ഇന്റർമിയാമിയുടെ വിജയം. ഈ കപ്പ് നേടിയതോടെ ലയണൽ മെസിയുടെ കരിയറിലെ 48-ാമത് കിരീടനേട്ടമെന്ന ചരിത്രമാണ് പിറന്നത്. ടൂർണമെന്റിൽ 29 ഗോളുകളുമായി മെസ്സി ടോപ്‌സ്‌കോറർ ആയി. 48 കരിയർ ട്രോഫികൾ നേടിയ 38‑കാരനായ ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്. അർജന്റീന ദേശീയ ടീമിനൊപ്പം ആറ് ട്രോഫികൾ സ്വന്തമാക്കിയ മെസി, ദീർഘകാലം കളിച്ച ബാഴ്സലോണയ്ക്കൊപ്പം 35 കിരീടങ്ങളും ഉയർത്തി. ബാഴ്സ വിട്ടതിന് ശേഷം പാരീസ് സെന്റ് ജെർമ്മൻ ക്ലബ്ബിനൊപ്പം ഫ്രാൻസിൽ മൂന്ന് ട്രോഫികൾ നേടി. ഇന്റർ മിയാമിക്കൊപ്പം ഇതുവരെ നാല് ട്രോഫികളാണ് മെസി നേടിയിട്ടുള്ളത്.
ഇന്റർ മിയാമിക്ക് മേജർ ലീഗ് സോക്കർ കിരീടം; വാൻകൂവർ വൈറ്റ് കാപ്‌സിനെ 3–1ന് തോൽപ്പിച്ചു, മെസി ടോപ് സ്‌കോറർ

