Site icon Janayugom Online

ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ പദ്ധതി ഉടൻ: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷകസംഗമം-പടവിന് ഉജ്വല തുടക്കം. അണക്കരയിൽ മന്ത്രി ജെ ചിഞ്ചുറാണി സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ക്ഷീരമേഖലയിൽ സർക്കാർ നടത്തി വരുന്ന ഇടപെടലുകൾ കേരളത്തെ ക്ഷീ‌ര കർഷക സൗഹൃദ സംസ്ഥാനമായി മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിലെ കാലിസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കൃത്രിമ ബീജാധാനത്തിന് ലിംഗനിർണ്ണയം നടത്തിയ ബീജമാത്രകൾ ഉപയോഗിക്കുന്ന സെക്‌സ് സോർട്ടഡ് സെമൻ സാങ്കേതികവിദ്യ എല്ലാ ജില്ലകളിലും നടപ്പിലാക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

Eng­lish Summary:Interest free loan scheme for dairy farm­ers soon: Min­is­ter J Chinchurani
You may also like this video

Exit mobile version