പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ തുടര്‍ച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന. ആര്‍ബിഐയുടെ പണനയ യോഗത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ചയായിരിക്കും യോഗത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക.
25 മുതല്‍ 35 ബേസിസ് പോയിന്റ് വരെ വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കഴിഞ്ഞ രണ്ട് പണ നയ യോഗത്തിലുമായി 90 ബേസിസ് പോയിന്റ് ആര്‍ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം മേയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
English summary;Interest rates may rise; RBI monetary policy meeting begins today
You may also like this video;